ഹൻസിക മോട്വാനി അറക്കൽ ഗോൾഡ് ബ്രാൻഡ് അംബാസഡർ

ദുബൈ: അറക്കൽ ഗോൾഡ് ആൻഡ് ഡയമ ണ്ട്സ് ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടി ഹൻസിക മോട‌്വാനിയെ പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള ആഭരണ നിർമിതിക്കും മനോഹര രൂപകൽപനക്കും പേരുകേട്ട അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പ്രധാന വിപണികളിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. യു.എ.ഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവേശിക്കാനൊരുങ്ങുകയാണ് ബ്രാൻഡ്.അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായുള്ള ഹൻസികയുടെ സഹകരണത്തിൽ മാനേജ്മെന്റ് ആവേശവും ആഹ്ളാദവും രേഖ പ്പെടുത്തി. ഹൻസിക മോട്‌വാനി ബ്രാൻഡ് അംബാസഡറാകുന്നത് അറക്കലിന്റെ മൂല്യം പരിധികളില്ലാതെ ഉയർത്തുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ബ്രാൻഡ് താമസിയാതെ ഷാർജയിലെ റോള സ്ക്വയറിലും സഫാരി മാളിലും അബൂദബിയിലും മലേഷ്യയിലെ ക്വാലാലംപുരിലും ഔട്ട്ലെറ്റുകൾ തുറ ക്കുകയും ഇന്ത്യയിൽ റീട്ടെയ്‌ലിലേക്ക് പ്രവേ ശിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.

Comments are closed.