ദുബായ്: പ്ലാസ്റ്റിക്, പെട്രോകെമിക്കൽസ്, റബർ ഉൽപന്നങ്ങളുടെ രാജ്യാന്തര വ്യാപാര പ്രദർശനമായ അറബ് പ്ലാസ്റ്റ് 2023 ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ഈ മാസം 15 വരെയാണ് അറബ് പ്ലാസ്റ്റിന്റെ 16-ാമത് എഡിഷൻ. പ്ലാസ്റ്റിക് കയറ്റുമതി പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (പ്ളെക്സ്കോൺസിൽ) ഇന്ത്യൻ പവലിയന് കീഴിൽ 73 കയറ്റുമതിക്കാരടങ്ങിയ ഏറ്റവും വലിയ സംഘത്തെ നയിച്ച് അറബ് പ്ലാസിലുണ്ട്. മധ്യപൂർവദേശത്തെ മുൻനിര വ്യാപാര പ്രദർശനമായ അറബ് പ്ലാസ്റ്റിൽ ഇന്ത്യൻ കമ്പനികൾക്ക് ഈ മേഖലയിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താൻ മികച്ച അവസരമാണ് ലഭിക്കുന്നത്.നിരവധി നയതന്ത്ര പ്രതിനിധികളും സർക്കാർ ഏജൻസികളിൽ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥരും സംബന്ധിക്കുന്നു.
ഇന്ത്യൻ പ്ലാസ്റ്റിക്കിന്റെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരാണ് യുഎഇ. യുഎഇയുടെ തന്ത്രപ്രധാന ലൊക്കേഷൻ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ഊർജസ്വലമായ ബിസിനസ് നെറ്റ്വർക്കിങ് അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. വ്യവസായ പ്രമുഖർ, പ്രദർശകർ, സന്ദർശകർ എന്നിവരെ ബന്ധിപ്പിക്കാനും അവസരങ്ങൾ തേടാനും സഹകരണം കെട്ടിപ്പടുക്കാനും നിർണായക വേദിയാണ് അറബ് പ്ലാസ്റ്റെന്നും സംഘാടകർ അറിയിച്ചു. “2022ൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ 38 ബില്യൻ ഡോളറിന്റെ പ്ളാസ്റ്റിക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്് 4.7% വിഹിതം (1.7 ബില്യൺ ഡോളർ) നേടി. ഈ ഡേറ്റ മേഖലയിലെ ഇന്ത്യൻ പ്ളാസ്റ്റിക്കിന്റെ അപാരമായ വളർച്ചാ സാധ്യതയെ വ്യക്തമായി എടുത്തു കാണിക്കുന്നു. ഇന്ത്യൻ പ്ളാസ്റ്റിക്കിന്റെ പരമോന്നത ബോഡിയായ പ്ളെക്സ്കോൺസിൽ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ഹേമന്ത് മിനോച്ച പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പു വച്ചത് ഉഭയ കക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിനുള്ള ചട്ടക്കൂട് നൽകുകയും ചെയ്തു.
ഈ ചരിത്രപരമായ കരാർ വർധിച്ച സഹകരണത്തിനും സാമ്പത്തിക പങ്കാളിത്തത്തിനും സഹായിക്കുന്നുവെന്ന് പ്ളെക്സ്കോൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീബാഷ് ദാസ് മഹാപത പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ൽ 85 ബില്യൻ ഡോളറിലെത്തി. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനെക്കാൾ (580 മില്യൻ ഡോളർ) കൂടുതൽ പ്ളാസ്റ്റിക്കുകൾ യുഎഇയിൽ നിന്ന് (1.7 ബില്യൺ ഡോളർ) ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും വളർച്ചയ്ക്ക് കാര്യമായ ഇടമുണ്ട്.യുഎഇയിലേയ്ക്കുള്ള ഇന്ത്യൻ പ്ലാസ്റ്റിക് കയറ്റുമതി സാധ്യത ഏകദേശം 5 ബില്യൻ ഡോളറായിരിക്കുമെന്ന് ഇതുസംബന്ധിച്ച ഗവേഷണത്തിൽ പറയുന്നു.
Comments are closed.