അജ്മാനിൽ ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു

അജ്മാൻ : ഇന്ധനവില വർധിച്ചതോടെ എമിറേറ്റിലെ ടാക്സി നിരക്കുകളും വർധിപ്പിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി (എ.ടി.എ.) അധികൃതർ അറിയിച്ചു.

ഈ മാസമുടനീളം ഒരു കിലോമീറ്റർ ടാക്സി യാത്രയ്ക്ക് 1.83 ദിർഹം നൽകണം. കഴിഞ്ഞ മാസത്തെ 1.79 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ നാലു ഫിൽസിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു.എ.ഇ. ഇന്ധനവിലസമിതി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാക്സിനിരക്കും വർധിപ്പിച്ചത്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഈമാസം പെട്രോളിന് 16 ഫിൽസ് വരെയും ഡീസലിന് 17 ഫിൽസും കൂടിയിട്ടുണ്ട്.

Comments are closed.