അജ്മാൻ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്മാൻ പൊലീസ് സംഘടിപ്പിക്കുന്ന പരേഡ് വ്യാഴാഴ്ച നടക്കും. നവംബർ 30 വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് പരേഡ് ആരംഭിക്കും. അജ്മാൻ ബീച്ചിന് സമീപത്തുള്ള ശൈഖ്ഹുമൈദ് ബിൻ റാഷി ദ് അൽനുഐമി സ്ട്രീറ്റിലെ അൽ ബറാഗ സ്ക്വയർ റൗണ്ട് എബൗട്ടിന് സമീപ പ്രദേശ ത്താണ് പരേഡ് നടക്കുക.
അജ്മാൻ കോർണിഷിൽ നടക്കുന്ന പരേഡ് വീക്ഷിക്കാൻ പൊതുജനങ്ങൾക്കും സൗകര്യ മുണ്ടായിരിക്കുമെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി.
Comments are closed.