അബുദാബി : മുസഫ സിറ്റി മുനിസിപ്പാലിറ്റി തൊഴിലാളികൾക്കായി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കി. അൽ റാഷിദ് ട്രാൻസ്പോർട്ട് കമ്പനിയുമായി സഹകരിച്ചാണ് നഗരസഭ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. മുസഫ വ്യവസായ മേഖലയിലുള്ള കളിക്കളത്തിന് 8750 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നു മുനിസിപ്പൽ അധികൃതർ പറഞ്ഞു.
Comments are closed.