ബാങ്കുകളുമായി ചേർന്ന് ഈസി പേയ്മെന്റ് സംവിധാനവുമായി അബുദാബി: ടോൾ ഗേറ്റ്, പാർക്കിങ് പിഴ തവണകളായി അടയ്ക്കാം

അബുദാബി : ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.

തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്‌റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയും പിഴയടയ്ക്കാം. മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഈ വർഷം പകുതിയോടെ പിഴയടയ്ക്കാനുള്ള സൗകര്യം ലഭിക്കും.

3000 ദിർഹമിൽ കുറയാത്ത തുകയാണ് തവണകളായി അടയ്ക്കാവുന്നത്.

അബുദാബിയുടെ സേവന കേന്ദ്രമായ ‘തം’, തലസ്ഥാന നഗരസഭയുടെ ആസ്ഥാന ഹാപ്പിനസ് കേന്ദ്രം, അൽഐൻ സിറ്റിയിലെ പ്രധാന നഗരസഭാ കാര്യാലയം എന്നിവിടങ്ങളിലും കുടിശിക പിഴ അടയ്ക്കാം. 3, 6, 9, 12 എന്നിങ്ങനെ മാസത്തവണകളായി പിഴ നൽകാം.

ഒരു വാഹനത്തിന് 100 ദിർഹമാണ്ദർബിൽ അംഗമാകാനുള്ള നിരക്ക്.ഇതിൽ 50 ദിർഹം ടോൾ നൽകാൻ ഉപയോഗിക്കാം. ഒറ്റത്തവണ യാത്രയ്ക്ക് 4 ദിർഹമാണ്നൽകേണ്ടത്. വ്യക്‌തിഗത വാഹനങ്ങൾ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹം മതി. ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിൽ ആദ്യ വാഹനത്തിന് പ്രതിമാസ ടോൾ 200 ദിർഹവും മറ്റു വാഹനങ്ങൾക്ക് 150, 100 ദിർഹമുമാണ് ദർബ്നിരക്ക്. ഇതു വ്യക്തികളുടെ ഉടമസ്‌ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ്ബാധകം. കമ്പനികളുടെ വാഹനങ്ങൾക്ക് ബാധകമല്ല.

Comments are closed.