അബൂദബി: എമിറേറ്റിലെ ഗതാഗതരംഗത്ത് മുന്നേറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റെയിൽവേ പാതക്ക് കരാറായി. അൽദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബ ന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഇതിനാ യി യു.എ.ഇയിലെ റെയിൽ ശൃംഖല നിർമി ക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഇത്തിഹാദ് റെയിലും അബൂദബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക്) കരാർ ഒ പ്പുവെച്ചു.അബൂദബിയിൽനിന്ന് 250 കി.മീറ്ററോളം മാറി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽദാനയിൽ ഏകദേശം 29,000 താമസക്കാരുണ്ട്. 1970കളിലാണ് ഗ്രാമീണ മരുഭൂ പ്രദേശമായ അൽദാനയുടെ പുരോഗതി തുടങ്ങിയത്. അഡ്നോക്കിന്റെ വ്യവസായ മേഖലയിലെ ജീവനക്കാരാണ് ഇവിടത്തെ താമസക്കാരിലധികവും.
കരാർ പ്രാവർത്തികമായതോടെ അബൂദബി യിലേക്കും തിരിച്ചും അഡ്നോക് ജീവനക്കാ ർക്ക് ട്രെയിൻമാർഗം വന്നുപോകാനാവും. അഡ്നോക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദി യാബ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അഡ്നോക്ക് സി.ഇ.ഒയും വ്യവസായ മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ എന്നിവരുടെ സാന്നിധ്യത്തിലാ ണ് പുതിയ റെയിൽ പാതക്കായി കരാർ ഒപ്പി ട്ടത്. കരാർ പ്രകാരം അൽ ദഫ്റ മേഖലയി ലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽവേ – ശൃംഖല ഒരുക്കുന്നതിന് ഇരു സ്ഥാപനങ്ങളും സാങ്കേതികവിദ്യയും വൈദഗ്ധ്യവും വിവരങ്ങളും കൈമാറും. വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ചാലക ശക്തിയായി മാറുകയാണ് ഇത്തിഹാദ് റെയിലെന്ന് ചെയർ മാൻ ശൈഖ് ദിയാബ് പറഞ്ഞു.കാർബൻ വികിരണം കുറച്ച് യു.എ.ഇയുടെ നെറ്റ് 2045 എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ റെയിൽ പദ്ധതിയെന്ന് മന്ത്രി ഡോ. സുൽത്താൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധി പ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാതയുടെ നി ർമാണം പൂർത്തിയാവുകയും ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി മുതൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിൻ സർവിസ് പാതയിൽ ആരംഭിക്കുമെന്ന് 2021ൽ ഇത്തിഹാദ് റെ യിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ അബൂദബിയി ൽനിന്ന് ദുബൈയിലേക്ക് 50 മിനിറ്റ് കൊണ്ട ത്തിച്ചേരാൻ വഴിയൊരുക്കും. ഈ സർവിസ് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പദ്ധതിക്ക് കരാറായിരിക്കുന്നത്.
Comments are closed.