അബൂദബിയിൽ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും പരിശോധന

അബൂദബി: എമിറേറ്റിലെ ബ്യൂട്ടി പാർലറുകളിലും കുട്ടികളുടെയും പുരുഷൻമാരുടെയും സലൂണുകളിലും പരിശോധനയുമായി മുനി സിപ്പൽ അധികൃതർ. അബൂദബി മുനിസിപ്പാ ലിറ്റി ഉദ്യോഗസ്ഥരാണ് 10 ദിവസം നീണ്ട പ രിശോധന നടത്തിയത്.ആരോഗ്യസുരക്ഷ മാ നദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായിരുന്നു പരിശോധന.സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കു ക, ഉപകരണങ്ങൾ അണുവിമുക്തമാക്കി സൂ ക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കുക തു ടങ്ങിയ നിർദേശങ്ങൾ സ്ഥാപന ഉടമകൾക്ക് അധികൃതർ നൽകി. ഇവ പാലിക്കാത്ത സ്ഥാ പനങ്ങൾക്ക് 5000 ദിർഹം വരെ പിഴയാണ് ചുമത്തുക.സ്ഥാപനങ്ങളിൽ ഉപയോഗിക്കു ന്ന ഉൽപന്നങ്ങളുടെ കാലാവധി കഴിഞ്ഞിട്ടു ണ്ടോയെന്ന കാര്യവും പരിശോധിച്ചു.

Comments are closed.