അബൂദബി: ഈ വർഷം 2.2 കോടി യാത്രികർ അബൂദബി വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് അധികൃതർ. ലോകത്തെ ഏറ്റവും വലിയ ടെർമിനലുകളിലൊന്നായ ടെർമിനൽ എയുടെ ഉദ്ഘാടനം അബൂദബിയെ ആഗോളതലത്തിലെ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും തന്ത്രപ്രധാ ന കേന്ദ്രമാകാൻ സഹായിച്ചുവെന്ന് വാർത്ത സമ്മേളനത്തിൽ അബൂദബി എയർപോർട് സ് മാനേജിങ് ഡയറക്ടറും ഇടക്കാല സി.ഇ. ഒയുമായ എലീന സോർലിനി പറഞ്ഞു. ഏതാനും മാസങ്ങൾക്കിടെ വിമാനത്താവളം കാഴ്ചവെക്കുന്ന പ്രകടനം പ്രതീക്ഷ വർധിപ്പിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.രാജ്യത്ത് നടക്കുന്ന പ്രധാന പരിപാടികളും ശൈത്യകാലത്തിൻ്റെ ആരംഭവും ധാരാളം യാത്രികരെ അബൂദബിയിലേക്ക് ആകർഷി ക്കുന്നുണ്ട്. അബൂദബി ഗ്രാൻഡ്പ്രീയും കോ പ് 28മൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഡിസംബറിൽ മാത്രം 23 ലക്ഷത്തോളം യാ ത്രികർ അബൂദബിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
2022 ഒക്ടോബറിനെ അപേക്ഷിച്ച് 2023 ഒ ക്ടോബറിൽ യാത്രികരുടെ എണ്ണത്തിൽ 49 ശതമാനത്തോളം വർധനയുണ്ടായി. 2022ലെ വേനൽക്കാലത്ത് 340 വിമാനങ്ങളായിരുന്നു പ്രതിദിന സർവിസ് നടത്തിയിരുന്ന തെങ്കിൽ ഇത്തവണ അത് 410 ആയി ഉയർന്നു.മുംബൈ, ലണ്ടൻ, കൊച്ചി, ഡൽഹി, ദോഹ എന്നിവയാണ് അബൂദബിയിൽനിന്ന് കൂടുതൽ യാത്രക്കാരുള്ള അഞ്ചു കേന്ദ്രങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി. ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അ ഞ്ചു കേന്ദ്രങ്ങൾ മുംബൈ, ലണ്ടൻ, ദോഹ, ഡൽഹി, കൊച്ചി എന്നിവയാണ്. ഒരേസമയം 70 വിമാനങ്ങളും മണിക്കൂറിൽ 11,000 യാ ത്രികരെയും ഉൾക്കൊള്ളാൻ ശേഷിയുണ്ട് ടെർമിനൽ എക്ക്.7,42,000 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ ടെർമിനൽ ലോകത്തിലെതന്നെ ഏറ്റവും വ ലിയ എയർപോർട്ട് ടെർമിനലുകളിലൊന്നാ ണ്. പ്രതിവർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യംചെയ്യാൻ ടെർമിനലിന് ശേഷിയുണ്ട്.
എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ 2022ൽ യാത്ര ചെയ്‌തത് 1.59 കോടിയിലധി കം പേരാണ്. അബൂദബി ഇൻ്റർനാഷനൽ, അൽ ഐൻ ഇൻ്റർനാഷനൽ, അൽ ബത്തീൻ എക്സിക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർബനിയാസ് ദ്വീപ് വിമാനത്താവളങ്ങളിലൂടെയാണ് ഇത്രയധികം പേർ കടന്നുപോയത്.
അതേസമയം, 2021ൽ 52.6 ലക്ഷം പേർ മാ ത്രമാണ് ഈ വിമാനത്താവളങ്ങൾ ഉപയോ ഗിച്ചത്. അധികൃതരുടെ പ്രതീക്ഷക്കനുസരിച്ച് യാത്രക്കാരെത്തിയാൽ വൻ കുതിപ്പാണ് ഇ ത്തവണ രേഖപ്പെടുത്തുക.
Comments are closed.