അബൂദബി: വായുനിലവാരം മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതിക്ക് അബൂദബി പരിസ്ഥിതി ഏജൻസി രൂപംനൽകി. മലിനീകരണം കൂടിയ മേഖലകൾ കണ്ടെത്തുന്നതിനും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ തടയുന്നതിനുമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അബൂദബിയിൽ ശുദ്ധമായ വായുലഭ്യമാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനുമായാണ് വായുനിലവാര സംവിധാനം അബൂദബി പരിസ്ഥിതി ഏജൻസി വികസിപ്പിച്ചത്. നഗര വികസന പദ്ധതികളുടെ ആഘാതങ്ങൾ വിലയിരുത്തി പാരിസ്ഥിതിക നിർമാണത്തിന് ഈ സംവിധാനം സഹായിക്കുമെന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു.ഓരോ വർഷവും വിശദമായ വായു നിലവാര ഭൂപടങ്ങൾ പുറത്തുവിടാനും ഉയർന്ന മലിനീ കരണം നടക്കുന്ന മേഖലകൾ തിരിച്ചറിയാ നും ഇതു സഹായകമാവുമെന്ന് ഏജൻസി വ്യക്തമാക്കി. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പരിസ്ഥിതി ഭീഷണിയാണ് വായു മലിനീകരണമെന്ന് പരിസ്ഥിതി ഏജ ൻസിയിലെ പാരിസ്ഥിതിക നിലവാര വിഭാഗം എക്സിക്യൂട്ടിവ് ഡയറക്‌ടർ ഫൈസൽ അൽ ഹമ്മാദി പറഞ്ഞു. ഇതു തടയുന്നതിനാണ് എയർ ക്വാളിറ്റി മോഡലിങ് സിസ്റ്റം തങ്ങൾ വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 22 വായു നിരീക്ഷണ സംവിധാനങ്ങളാണ് അ ബൂദബിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 20 എണ്ണം സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന തും 2 എണ്ണം സഞ്ചരിക്കുന്നതുമാണ്. വായു എത്രമാത്രം ആരോഗ്യപരമാണെന്ന് പരിശോ ധിക്കുന്നതിനായി 14 തരം മലിനീകരണങ്ങ ളെയാണ് എയർ മോണിറ്ററുകൾ കണ്ടെത്തു.വന്യജീവി, പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് അബൂദബി പരിസ്ഥിതി ഏജൻസി പുതിയ നയം നേരത്തേ കൊണ്ടു വന്നിരുന്നു. അൽ സാദിയാത്ത് മറൈൻ നാ ഷനൽ പാർക്ക്, മാൻഗ്രോവ് മറൈൻ നാഷന ൽ പാർക്ക് എന്നിവയാണ് സംരക്ഷിത മേഖ ലാ നയത്തിൽ ഉൾപ്പെടുത്തിയത്. അൽ ദഫ് റയിലെ ഹൂബറ സംരക്ഷിത മേഖലയും അ ൽ യാസത് മറീന സംരക്ഷിത മേഖലയിലെ പവിഴപ്പുറ്റുകളും ഈ നയത്തിൻന്റെ പരിധിയി ൽ ഉൾപ്പെടും. ഈ മേഖലക്ക് സമീപമുള്ള പ്ര ദേശങ്ങളിലെ പദ്ധതികളും മറ്റും തുടങ്ങണ മെങ്കിൽ പാരിസ്ഥിതി ആഘാത പഠനം നട ത്തുകയും പുതിയ നയപ്രകാരം പരിസ്ഥിതി ഏജൻസിയിൽനിന്ന് ലൈസൻസ് കരസ്ഥമാ ക്കുകയും ചെയ്യണം.
Comments are closed.