അബുദാബി : ഗാസയ്ക്ക് ശുദ്ധജലം നൽകാനായി യു.എ.ഇ.യുടെ മൂന്ന് ജലശുദ്ധീകരണപ്ലാന്റ് റഫയിൽ പ്രവർത്തനമാരംഭിച്ചു. പ്രതിദിനം മൂന്ന് ലക്ഷം ആളുകൾക്ക് കുടിവെള്ളമെത്തിക്കാൻ ഇത് സഹായകരമാകും. ഓരോ ശുദ്ധീകരണ പ്ലാന്റിന്റെയും പ്രതിദിന ഉത്പാദനശേഷി രണ്ടുലക്ഷം ഗാലനാണ്.
പലസ്തീൻ ജനതയ്ക്ക് മാനുഷികസഹായം ലഭ്യമാക്കാനായി യു.എ.ഇ. പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായാണ് ജലശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിച്ചത്. പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ യു.എ.ഇ. തുടരും.ഗാസയിലുള്ള യു.എ.ഇ.യുടെ ഫീൽഡ് ആശുപത്രിയിൽ ഒട്ടേറെപ്പേർ ദിനംപ്രതി ചികിത്സയ്ക്കെത്തുന്നു. ശസ്ത്രക്രിയ ഉൾപ്പെടെ മികച്ച ചികിത്സാസേവനങ്ങളാണ് ഫീൽഡ് ആശുപത്രി നൽകുന്നത്. ഭക്ഷണം, മരുന്ന്, പാർപ്പിട ടെൻ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങളുമായി 105 വിമാനങ്ങൾ അയച്ചിട്ടുമുണ്ട്.
Comments are closed.