അജ്മാൻ നഗരസഭയും ആസൂത്രണ വകു പ്പും ചേർന്ന് 20 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ലൈറ്റിങ് പദ്ധതി പൂർത്തിയാക്കിയ തോടെ എമിറേറ്റിലെ തെരുവുകൾക്ക് പുതു തിളക്കം. അജ്മാനിലെ പുതിയ താമസ കേ ന്ദ്രങ്ങളായ അൽ റഖൈബ്, അൽ യാസ്മീൻ റെസിഡൻഷ്യൽ ഏരിയകളിലാണ് പുതിയ റോഡ് ലൈറ്റിങ് പദ്ധതി പൂർത്തിയാക്കിയത്.പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുന്നതി നായി ഊർജ്ജ ഉപഭോഗവും അതുവഴി കാർ ബൺ പുറന്തള്ളലും കുറക്കാനായി സഹാ യിക്കുന്ന ഏറ്റവും പുതിയ എൽ.ഇ.ഡി ലൈ റ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എമി റേറ്റിലെ എല്ലാ മേഖലകളിലും പദ്ധതി പൂർ ത്തിയാക്കിയത്. എമിറേറ്റിൽ സംയോജിത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള വകുപ്പിന്റെ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ മു ഹമ്മദ് അൽനുഐമി പറഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ രാപ്പകലില്ലാതെ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്നതിനാൽ പദ്ധതി പെട്ടന്ന് പൂർത്തിയാക്കുകയായിരുന്നു.സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭര ണാധികാരിയുമായ ശൈഖ്ഹുമൈദ് ബിൻ റാഷിദ് അൽനുഐമിയുടെ നിർദേശങ്ങളു ടെ ഭാഗമായാണ് റസിഡൻഷ്യൽ ഏരിയകളിൽ ഇന്റേണൽ റോഡ് ലൈറ്റിങ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യ ങ്ങൾ നിറവേറ്റുന്നുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ടതും സുഖപ്രദവുമായ ജീവിതത്തി ൻ്റെ എല്ലാ ഘടകങ്ങളും ലഭ്യമാക്കാൻ ശ്രമി ക്കുന്ന വകുപ്പിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് 50 ലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.