അജ്‌മാനിൽ സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 ദിർഹം പിഴ

അജ്‌മാൻ: സീബ്രാലൈനിൽ വാഹനം നിർത്തുന്നവരിൽനിന്ന് 500 ദിർഹം പിഴ ഈടാ ക്കുമെന്ന് അജ്മാൻ പൊലീസ്. കാൽനടക്കാ ർക്ക് റോഡ് മുറിച്ചുകടക്കാനായി ഒരുക്കിയിട്ടു ള്ള പ്രത്യേക സൗകര്യമായ സീബ്രാലൈനി ൽ വാഹനം നിർത്തുന്നവർക്കാണ് പൊലീസ് പിഴ നൽകുന്നത്. റോഡ് മുറിച്ചുകടക്കാനാ ണ് കാൽനടക്കാർക്ക് പ്രത്യേകമായ പ്രദേശ ങ്ങളിൽ സീബ്ര ലൈനുകൾ ഒരുക്കിയിട്ടുള്ള ത്.കാൽനടക്കാരുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർ പ്രവ ർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുട ർന്നാണ് അജ്മാൻ പൊലീസ് നടപടി കർശന മാക്കിയത്. ഗതാഗതക്കുരുക്കിനെ തുടർന്നായാലും വാഹനങ്ങൾ സീബ്ര ലൈനിൽ നിർത്തിയിട്ടാൽ നടപടിക്ക് വിധേയമാകും. ഇത്തരം നിയമലംഘകരെ കണ്ടെത്താൻ എമിറേറ്റിലെ പ്രധാന റോഡുകളിലെ വിവിധയിടങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Comments are closed.