ശ്രദ്ധേയമായി ഹത്തയിലെ സ്‌പാർട്ടൻ റേസ്

ദുബൈ: എമിറേറ്റിൻ്റെ മലയോരപ്രദേശമായ ഹത്തയിൽ ഒരുക്കിയ സ്‌പാർട്ടൻ റേസിന് മി കച്ച പങ്കാളിത്തം. ആഗോളതലത്തിൽതന്നെ ഏറ്റവും പ്രയാസമേറിയ റേസുകളിൽ ഒന്നാ യി കരുതപ്പെടുന്ന ഹത്തയിലെ സ്പാർട്ടൻ റേസിന് ഇത്തവണ രാജ്യത്തിന് പുറത്തുനി ന്ന് 900 പേർ ഉൾപ്പെടെ 3500ലധികം അത്ല റ്റുകൾ പങ്കെടുത്തു.Eഹത്തയുടെ മലനിരകളുടെയും താഴ്വരകളു ടെയും പശ്ചാത്തലത്തിൽ, ദുബൈ സ്പോർ ട്സ് കൗൺസിൽ(ഡി.എസ്.സി) സംഘടിപ്പി ച്ച മത്സരങ്ങൾ കാണാൻ 5000ത്തിലധികം കാണികളുമെത്തിയിരുന്നു. മത്സരാർഥികളു ടെ 25 ശതമാനം അന്തർദേശീയ അത്ലറ്റുക ളായിരുന്നു.

 

ഹത്തയെ സാഹസിക വിനോദസഞ്ചാരകേ ന്ദ്രമെന്ന നിലയിൽ വികസിപ്പിക്കുന്നത് ക്ഷ്യമിട്ടാണ് സംരംഭം നടപ്പാക്കിയത്. കാബി നറ്റ് അഫയേഴ്സ്, ദുബൈ പൊലീസ്, ദു ബൈ സിവിൽ ഡിഫൻസ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്റ് അതോറിറ്റി, മുഹമ്മ ദ് ബിൻ റാശിദ് ആൽ മക്തൂം ചാരിറ്റി, ഹ്യുമാ നിറ്റേറിയൻ എസ്റ്റാബ്ലിഷ്മെന്റ്, എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി ജീവനക്കാരും മത്സരത്തിൽ പങ്കെടുത്തു. പ്ര ഫഷനൽ ഹാഫ് മാരത്തൺ, സൂപ്പർ വിഭാഗം 10 കിലോമീറ്റർ, സ്പ്രിൻ്റ് വിഭാഗം 5 കിലോമീ റ്റർ, കുട്ടികൾക്കുള്ള പ്രത്യേക വിഭാഗം എന്നി ങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.പ്രതിബന്ധങ്ങളെ തരണംചെയ്യാനും ഓട്ടം പൂർത്തിയാക്കാനുമുള്ള കഴിവാണ് പ്രധാന മായും മത്സരത്തിൽ പരീക്ഷിച്ചത്.ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹോൾഡിങ് (വാദി ഹബ്), ദുബൈ കോർപ റേഷൻ ഫോർ ആംബുലൻസ് സർവിസസ്, ഹത്ത അഡ്വഞ്ചേഴ്സ് എന്നിവയുടെയും സ ഹകരണത്തോടെയാണ് പരിപാടി സംഘടി പ്പിച്ചത്.

Comments are closed.