ഷാർജ: ദിബ്ബ അൽ ഹിസ്നിലെ മഹ്ലബ് ഏരിയയിലെ കോർണിഷ് റോഡിൽ നിർമിച്ച പു തിയ പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്’സുൽ ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായ റാഴ്ച ഉദ്ഘാടനം ചെയ്തു.
അൽ ത്വയ്യാരി മസ്ജിദ് എന്നറിയപ്പെടുന്ന പ ള്ളിയിൽ 800 പേർക്ക് ഒരേ സമയം പ്രാർഥന ക്കുള്ള സൗകര്യമുണ്ട്. ഫാത്തിമിയ വാസ്തു വിദ്യ ശൈലിയിൽ രൂപകൽപന ചെയ്ത പ ള്ളി 1,118 ചതുരശ്ര മീറ്റർ വിസ്തൃതിയിലാ ണ് നിർമിച്ചത്. ഇസ്ലാമിക രൂപകൽപന രീ തികളിൽ, ഖുർആൻ വാക്യങ്ങളാൽ മനോഹ രമായി അലങ്കരിച്ച പള്ളിക്ക് ഒമ്പത് മീറ്റർ വ്യാ സവും 25 മീറ്റർ ഉയരവുമുള്ള ഒരു താഴികക്കു ടവും 47 മീറ്റർ ഉയരമുള്ള ഒരു മിനാരവുമുണ്ട്. സ്ത്രീകൾക്ക് പ്രത്യേക പ്രാർഥന സ്ഥലം, 400 ആരാധകർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഔട്ട്ഡോർ യാർഡ് എന്നിവയും 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ലൈബ്രറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമമുറി കളും വുദു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Comments are closed.