ദുബായ് ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ് പേടിച്ചു പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്തവർക്കും പഴയ വീസ റദ്ദാക്കി പുതിയതിലേയ്ക്ക് മാറാൻ പറ്റാത്തവർക്കുമാണ് ദുബായിലെ പുതു നിയമം സഹായകമാകും. ഈ പ്രശ്നങ്ങൾ ഉള്ളവർക്ക് കോടതിയിൽ ഒരു അപേക്ഷ നൽകി അറസ്റ്റ് വാറണ്ട് മാറ്റി വീസ നേടാനും ജോലിയിൽ പ്രവേശിക്കാനും വീസ കാൻസൽ ചെയ്യാനും സാധിക്കും. എന്നാൽ യാത്രാ വിലക്ക്( Travel Ban)മാറ്റാൻ പറ്റുന്നതല്ല.
പക്ഷേ, ചെക്ക് കേസുകളിൽ നിങ്ങളുടെ കൈയിൽ പണം ഉണ്ടായിട്ടും അടക്കാതെ ഇരിക്കുന്നതാണെന്ന് എതിർ പാർട്ടി തെളിയിച്ചാൽ വീണ്ടും അറസ്റ്റ് വാറണ്ട് ആകും.
അതിനാൽ സുപ്രീം കോടതിയുടെ ഈ നിയമത്തെ ഉപയോഗിച്ച് എത്രയും വേഗം അറസ്റ്റ് വാറന്റ് മാറ്റി വീസ അടിച്ചു ജോലിയിൽ പ്രവേശിച്ചു കട ബാധ്യത മാറ്റാൻ ശ്രമിക്കണമെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ദുബായിൽ അറസ്റ്റ് വാറണ്ട് കാരണം ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ യുഎഇയിലേക്ക് വരാൻ പറ്റാത്തവർക്ക് ഒരു അഡ്വക്കേറ്റ് മുഖനെ അറസ്റ്റ് വാറണ്ട് മാറ്റി വരാവുന്നതാണ്. അറസ്റ്റ് വാറണ്ട് മാറ്റിയാൽ വിമാനത്താവളത്തിൽ യാതൊരുവിധ തടസ്സവും അവർക്ക് ഉണ്ടാകുന്നതല്ല. ദുബായിലെത്തി ജോലിക്ക് പ്രവേശിച്ചു കടബാധ്യത മാറ്റാവുന്നതുമാണ്. ദുബായ് ഗവണ്മെന്റ് ഇപ്പോൾ കൊണ്ട് വന്നിരിക്കുന്ന ഈ നിയമം എല്ലാവർക്കും ഉപകാരപ്രദമാണ്. അനധികൃതമായി കഴിയുന്നവർക്കും വീസ ഓവർ സ്റ്റേ ആയവർക്കും ഈ നിയമ പ്രകാരം വീസയുടെ പിഴ മാറ്റി പുതിയ വീസ അടിച്ചു നിയമപരമായി യുഎഇയിൽ തുടരാം.ഏതെങ്കിലും സിവിൽ കേസിൽ നിങ്ങൾക്ക് അറസ്റ്റ് വാറണ്ട് ഉണ്ടെങ്കിൽ വീസ സ്റ്റാറ്റസ് മാറ്റാൻ സാധിക്കുന്നതല്ല. എന്നാൽ ഇപ്പോൾ ഉള്ള ഈ നിയമത്തോടെ വീസ സ്റ്റാംപ് ചെയ്യാനും സാധിക്കും. അതിനാൽ എല്ലാവരും ഈ നിയമത്തെ പരമാവധി ഉപയോഗിച്ച് യുഎഇയിൽ നിയമപരമായി തുടരാൻ ശ്രമിക്കണം.2016 ൽ തന്നെ യുഎഇയിൽ പ്രതിസന്ധിയിലാകുന്ന കമ്പനികൾക്ക് സഹായകമാകുന്ന റി സ്ട്രക്ചറിങ് ആൻഡ് പാപ്പരാസി/ ലിക്വിഡേഷൻ നിയമം കൊണ്ട് വന്നു. ഇത് പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന കമ്പനികൾക്ക് നിയമപരമായി പ്രതിസന്ധിയിലാകുന്ന കമ്പനികൾക്ക് സഹായകമാകുന്ന റി സ്ട്രക്ചറിങ് ആൻഡ് പാപ്പരാസി/ ലിക്വിഡേഷൻ നിയമം കൊണ്ട് വന്നു. ഇത് പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന കമ്പനികൾക്ക് നിയമപരമായി കമ്പനിയെ പുനഃക്രമീകരിച്ച് സാമ്പത്തികമായി നിലനിർത്തിക്കൊണ്ട് പോകാൻ വഴിയൊരുങ്ങും. നഷ്ടത്തിൽ ഉള്ള കമ്പനിയെ ലാഭത്തിൽ കൊണ്ട് വരാനും സാധിക്കും.
Comments are closed.