യു.എ.ഇയിൽനിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ

ദുബൈ: യു.എ.ഇയിൽനിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താ ൽക്കാലിക വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലാ യി 16,520 ഭക്ഷ്യക്കിറ്റുകളടങ്ങിയ സഹായവ സ്തുക്കൾ റഫ അതിർത്തി വഴി ഗസ്സയിലെ ത്തിക്കാനായത്. എമിറേറ്റ്സ് റെഡ് ക്രസന്റി ന്റെ നേതൃത്വത്തിലാണ് ഈ ഭക്ഷ്യവസ്തുക്ക ൾ വിതരണം ചെയ്യുക.നേരത്തെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങ ളിൽനിന്ന് അധികൃതർ നേരിട്ട് സഹായ വ സ്തുക്കൾ ശേഖരിക്കുകയും പ്രത്യേക സ്ഥ ലങ്ങളിൽവെച്ച് വളന്റിയർമാരുടെ സഹായ ത്തോടെ പാക്കിങ് പൂർത്തിയാക്കുകയും ചെ യ്തിരുന്നു. ഈജിപ്തിൽ വിമാനമാർഗം എ ത്തിച്ച ശേഷമാണ് ട്രക്ക് വഴി ഗസ്സയിലേക്ക് ക ടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് വേണ്ടി യു.എ.ഇ ഏർ പ്പെടുത്തിയ ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാനങ്ങളും റഫ അതിർ ത്തി കടന്നിരുന്നു. തെക്കൻ ഗസ്സയിലാണ് ആശുപത്രി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 1000 കുട്ടികളെയും 1000 അ ർബുദ രോഗികളെയും യു.എ.ഇയിൽ എത്തി ച്ച് ചികിത്സിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടു ണ്ട്. പരിക്കേറ്റവരുമായി രണ്ട് വിമാനങ്ങളാ ണ് ഇതിനകം അബൂദബിയിൽ എത്തിയിട്ടു ള്ളത്.ഫലസ്തീനികൾക്കാവശ്യമായ സഹായം എ ത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാ പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫീൽഡ് ആശുപത്രിയും സഹായവസ്‌തുക്കളും എ ത്തിക്കുന്നത്. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഫല സ്തീൻ ജനതയോടുള്ള പിന്തുണയും ഐ ക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമാ യാണ് ആശുപത്രി സജ്ജീകരിക്കുന്നത്. ഉപ്പു വെള്ളം ശുചീകരിക്കുന്ന പലാനറ് നിർമിക്കാ നുള്ള പദ്ധതിയും യു.എ.ഇ നേതൃത്വത്തിൽ ആസൂത്രണം ചെയ്തുവരുന്നുണ്ട്.

Comments are closed.