ക്വീൻ എലിസബത്ത്-2 എന്ന ആഢംബര ക പ്പൽ ദുബൈയിലെ റാശിദ് തുറമുഖത്ത് സ്ഥി രതാമസം തുടങ്ങിയിട്ട് ഞായറാഴ്ച 15വർ ഷം തികയുകയാണ്. 2008 നവംബർ 26നാ ണ് കപ്പൽ ദുബൈയിലെത്തുന്നത്. ആഴക്കട ലിലൂടെ കൂറ്റൻ തിരമാലകളോടും കാറ്റിനോ ടും മഞ്ഞുമലകളോടും മല്ലിട്ട് 40 കൊല്ല ത്തോളം ലോകം ചുറ്റിയ കപ്പൽ രാജ്ഞിയെ പൊളിക്കാൻ കൊടുക്കാതെ പ്രൗഢിയും പൈതൃകവും പങ്കുവെക്കാൻ ദുബൈ റാശിദ് നിലനിർത്തുകയായിരുന്നു. യാത്രക്ക് ഉപ യോഗിക്കാനാവാത്ത സാഹചര്യം വന്നതോ ടെയാണ് തുറമുഖത്ത് നങ്കൂരമിട്ട് നക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങ ളൊരുക്കി അതിഥികളെ വരവേൽക്കാനായി സജ്ജീകരിച്ചത്.1964ലാണ് ക്യൂനാർഡ് ക്രൂയിസ് കമ്പനി ഈ കപ്പൽ നിർമിക്കാനുള്ള കരാർ ജോൺ ബ്രൗൺ എന്ന സ്ഥാപനത്തിന് നൽകുന്നത്. പണി കഴിഞ്ഞ് യാത്രക്കൊരുങ്ങിയ കപ്പലിന് 1967ൽ ബ്രിട്ടീഷ് രാജ്ഞി തൻ്റെ സ്വന്തം പേര് നൽകിയതിന് പിന്നിൽ രസകരമായ ഒരു സം ഭവമുണ്ട്. നാവികരുടെ നടപ്പനുസരിച്ച് കണ്ടു വെച്ച പേരടങ്ങിയ കവറും ഒരു കുപ്പി ഷാം പൈനും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി തടി ച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി തുറന്ന് പ്രഖ്യാപിക്കുന്നതോടെയാണ് കപ്പൽ നീറ്റിലിറക്കുന്നത്. ക്വീൻ വിക്ടോറിയ, ക്വീൻ മേരി തുടങ്ങിയ തങ്ങളുടെ മറ്റ് കപ്പലുകളുടെ പേരുകളിൽ നിന്നും വ്യത്യസ്‌തമായി ഒരു സ്കോട്ടിഷ് പേര് നൽകാനായിരുന്നു ക്യൂനാർഡ് കമ്പനി ഉദ്ദേശിച്ചതും കവറിൽ നിക്ഷേപിച്ചതും.എന്നാൽ അന്നത്തെ ദിവസം ഷാംപൈൻ കുപ്പിയുടെ അടപ്പ് തുറന്നെങ്കിലും പേരടങ്ങി യ കവർ തുറക്കാതെ തന്നെ രാജ്ഞി ഇങ്ങ നെ പ്രഖ്യാപിച്ചു. ‘ഈ കപ്പലിനെ ക്വീൻ എലി സബത്ത്-2 എന്ന് ഇതിനാൽ നാമകരണം ചെയ്യുന്നു, കപ്പലിനും അതിലെ യാത്രക്കാർ ക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ’. ഇതോടെ കപ്പലിന് രാജ്ഞിയുടെ പേര് വീണു. 1969ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയ വർഷം തുടങ്ങി യ യാത്രകൾ 2008ൽ അവസാന സഞ്ചാര ത്തോടെ ദുബൈ തുറമുഖത്തു നങ്കൂരമിടു മ്പോൾ ക്യൂ.ഇ-2 ഒട്ടേറെ റിക്കോർഡുകൾ എ ഴുതിച്ചേർത്തിരുന്നു. നാലു പതിറ്റാണ്ട് നീണ്ട യാത്രയിലൂടെ താണ്ടിയത് 6 മില്യൺ മൈലു കൾ, 812 തവണ അറ്റ്ലാൻ്റിക് സമുദ്രം മുറിച്ചു കടന്നു, 25 വേൾഡ് ക്രൂസ്, കൂടാതെ ചെറു തും വലുതുമായ 1400 ഓളം ഒറ്റപ്പെട്ട യാത്ര കൾ, അതിസമ്പന്നരടക്കം 2.5 മില്യൺ യാത്ര ക്കാർ, 1986ൽ ഡീസൽ എൻജിനിലേക്ക് മാറുന്നത് വരെ ക്യൂനാർഡ് കമ്പനിയുടെ നീരാവി എൻജിൻ ഉപയോഗിച്ച അവസാന കപ്പലും ഇത് തന്നെ.ചരിത്രത്താളുകളിൽ അനേകം വരികൾ എഴു തിച്ചേർത്ത ഈ കൂറ്റൻ യാനം ഇപ്പോഴും ചരി ത്രം സൃഷ്ടിക്കുകയാണ്. അക്കോർ എന്ന ഹോട്ടൽ ശൃംഖല നക്ഷത്ര നിലവാരത്തോടെ ഒരു ഫ്ലോട്ടിങ് ഹോട്ടലായാണ് നടത്തുന്നത്. റോയൽ സ്യൂട്ടും ക്യാപ്റ്റൻ സ്യൂട്ടും ക്വീൻസ് റൂമും തുടങ്ങി വിവിധ വലിപ്പത്തിലുള്ള 447 മുറികളാണ് അതിഥികൾക്കായി ഒരുക്കിയിട്ടു ള്ളത്. റെസ്റ്റോറൻറുകളും പൂളും ജിമ്മും ഷോപ്പിങ് ഏരിയയും തീയേറ്ററും തുടങ്ങി സ കല സജ്ജീകരങ്ങൾ വേറെയുമുണ്ട്. ആയിര ക്കണക്കിന് വിനോദ സഞ്ചാരികളെ ഇതിന കം ആകർഷിച്ച കപ്പൽ 15-ാം വാർഷികാ ഘോഷവുമായി ബന്ധപ്പെട്ട് സന്ദർശകർക്ക് വിവിധ ഓഫറുകൾ പ്രഖ്യപിച്ചിട്ടുമുണ്ട്. ക്വീൻ എലിസബത്ത്-2 ദുബൈയിൽ എത്തിയ ചരി ത്ര ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ അതിഥികൾക്കും 15ശതമാനം നിരക്കി ളവ് നൽകുമെന്നും സാഹസികതയുടെ സ മാനതകളില്ലാത്ത പൈതൃകത്തിന്റെ ഭാഗമാ കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതാ യും ജനറൽ മാനേജർ ഫെർഗൽ പർസെൽ പത്രക്കുറിപ്പിൽ പറഞ്ഞു.
Comments are closed.