9 മാസം; തടഞ്ഞത് 783 കള്ളക്കടത്ത് ശ്രമങ്ങൾ

ദുബായ് 9 മാസത്തിനിടെ രാജ്യാന്തര വിമാനത്താവളം വഴിയുള്ള 783 കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞതായി ദുബായ് കസ്റ്റംസ്. ഇതിൽ 540 കേസുകളും ലഹരിമരുന്നുമായി ബന്ധപ്പെട്ടതാണ്.

നിരോധിത വസ്തുക്കൾ കടത്തുന്നത് അപകടകരമാണെന്നും എന്തുവിലകൊടുത്തും സുരക്ഷ ഉറപ്പാക്കുമെന്നും കസ്‌റ്റംസ് വ്യക്തമാക്കി. ശരീരത്തിനുള്ളിലും അല്ലാതെയും ഒളിപ്പിച്ചു കടത്തുന്ന നിരോധിത വസ്തുക്കൾ എക്സറേ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വഴിയാണ് ദുബായ് കസ്‌റ്റംസ് കണ്ടെത്തുന്നത്.

Comments are closed.