അബൂദബിയിൽ ബസ് സർവിസ് റൂട്ടുകളിൽ മാറ്റം

അബൂദബി: പൊതുഗതാഗത ബസ് സർവിസ് റൂട്ടുകളിൽ മാറ്റം വരുത്തിയതായും പുതി യ ബസ് സർവിസുകൾ ആരംഭിച്ചതായും അബൂദബി സംയോജിത ഗതാഗത കേന്ദ്രം.അബൂദബി നഗരകേന്ദ്രത്തിൽ നിന്ന് തിരക്കേ റിയ മേഖലകളിലേക്കുള്ള റൂട്ടുകളിൽ ബസു കൾ നിർത്തുന്ന സ്റ്റോപ്പുകളുടെ എണ്ണം കുറ ച്ച് യാത്രാസമയം കുറക്കാൻ തീരുമാനമായി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ് കാണുന്നതിന് അവസരമൊരുക്കാൻ ഇവിടേക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു.അർധരാത്രി മുതൽ പുലർച്ച നാല് വരെയാണ് പുതിയ ബസ് സർവിസുകൾ.

അൽ ബാഹിയ, അൽ ഷഹാമ, അൽ റഹ്മ, അൽ സാംഹ എന്നീ റൂട്ടുകളിലെ സർവിസു കൾ മെച്ചപ്പെടുത്തും. ബനിയാസിലെ ബസ് സർവിസുകളുടെ എണ്ണം വർധിപ്പിച്ചു. അബൂ ദബി നഗരത്തിനും ഖലീഫ സിറ്റിക്കുമിടയിലെ ബസ് സർവിസുകളുടെ എണ്ണം കൂട്ടി.

Comments are closed.