കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കും

ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി.

അബുദാബി ഖസൽ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് യു.എ.ഇ. യിൽ വേദിയൊരുക്കുന്നതിനെക്കുറിച്ച് ധാരണയായി. സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിലും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

ഫിഫ ബീച്ച് സോക്കർ ലോകകപ്പ് മത്സരങ്ങൾക്കായി ബുധനാഴ്ചയാണ് ജിയാനി ഇൻഫാന്റിനോ ദുബായിലെത്തിയത്.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Comments are closed.