ദുബായ് : തൊഴിൽത്തർക്കങ്ങൾ പരിഹരിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയ അധികൃതർ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ ദുബായ് ആസ്ഥാനത്തുനടന്ന ശില്പശാലയിൽ സ്വകാര്യ, മാധ്യമ, നിയമ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിനിധികളിൽ അവബോധം വർധിപ്പിക്കുന്നതിന് അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ശില്പശാലകൾ സംഘടിപ്പിച്ചത്. 50,000 ദിർഹമോ അതിൽ കുറഞ്ഞ മൂല്യമോ ഉള്ള തൊഴിൽത്തർക്കങ്ങൾ മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.
തൊഴിൽ തർക്കത്തിന്റെ മൊത്തം മൂല്യം 50,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ മാത്രം കോടതിക്ക് കൈമാറും. മന്ത്രാലയത്തിന്റെ വിധി അന്തിമമായിരിക്കും.
കക്ഷികൾ അപ്പീൽ നൽകിയാൽ തീരുമാനം നടപ്പാക്കുന്നത് താത്കാലിമായി നിർത്തിവെക്കും.മന്ത്രാലയത്തിന്റെ തീരുമാനം ഇരുകക്ഷികൾക്കും തൃപ്തികരമല്ലെങ്കിൽ 15 ദിവസത്തിനകം അപ്പീൽ കോടതിയെ സമീപിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed.