മസ്കത്ത്: പഴയ മസ്കത്ത് വിമാനത്താവളം അത്യാധുനിക ഏവിയേഷൻ മ്യൂസിയമാക്കി മാറ്റുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എൻജിനീയർ നായിഫ് ബിൻ അലി അൽ അബ്രി. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വ്യോമയാന മേഖലയിലെ സുൽത്താനേറ്റിന്റെ ശ്രദ്ധേയമായ യാത്രയെ ഉൾക്കൊള്ളാനുള്ള കാഴ്ചപ്പാടോടെ ആയിരിക്കും ഇത് ഒരുക്കുക.
പഴയ വിമാനത്താവളത്തെ വിവിധോദ്ദേശ്യമുള്ള പൈതൃകം രേഖപ്പെടുത്തുന്ന ഒരു വ്യോമയാന മ്യൂസിയമാക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷം. 94 വർഷം പഴക്കമുള്ള ഈ മേഖലയിലെ സുൽത്താനേറ്റിന്റെ ചരിത്രവും രേഖപ്പെടുത്തുന്നതായിരിക്കും മ്യൂസിയമെന്നും സി.എ.എ മേധാവി പറഞ്ഞു.
Comments are closed.