ദുബായ് ബോട്ട് ഷോ 28 മുതൽ

ദുബായ് : മധ്യപൂർവദേശത്തെ ഏറ്റവുംവലിയ പ്രദർശനങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാംപതിപ്പ് ഈമാസം 28 മുതൽ മാർച്ച് മൂന്നുവരെ ദുബായ് ഹാർബറിൽ നടക്കും.

സമുദ്രഗതാഗതമേഖലയിൽ പുത്തൻ അനുഭവങ്ങൾ വാഗ്ദാനംചെയ്യുന്ന 1000-ത്തിലേറെ ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുക്കും.

മേഖലയിലെ ആഭ്യന്തര നിർമാതാക്കൾക്കും ആഗോളവിതരണക്കാർക്കും പ്രദർശനം മികച്ച വേദിയാകും.

പ്രദർശനത്തിലൂടെ പുതിയ മറൈൻ സ്ഥാപനങ്ങളെയും ബ്രാൻഡുകളെയും പ്രാദേശിക വ്യവസായത്തിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബോട്ട് ഷോയുടെ മുതിർന്ന ഉപദേഷ്ടാവും ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറലുമായ സഈദ് മുഹമ്മദ്‌ ഹാരിബ് പറഞ്ഞു.

ബോട്ടുകൾ, പായ്‌വഞ്ചികൾ, യോട്ടുകൾ എന്നിവയുടെ പ്രദർശനങ്ങൾക്ക് പുറമേ ജലഗതാഗത മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും പ്രദർശനത്തിലുണ്ടാകും.

Comments are closed.