സൈനികരുടെ കുടുംബാംഗങ്ങളെ നേരിൽകണ്ട് യു.എ.ഇ. പ്രസിഡന്റ്

അബുദാബി : സൊമാലിയയിലെ സൈനിക ക്യാമ്പ് ആക്രമണത്തിൽ വീരമൃത്യു വരിച്ച യു.എ.ഇ. സൈനികരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു.

അബുദാബി, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിലായി ഒരുക്കിയ അനുശോചന സദസ്സിലെത്തിയാണ് അദ്ദേഹം യു.എ.ഇ. സായുധസേനാംഗങ്ങളായ മുഹമ്മദ് സയീദ് അൽ ഷംസി, സുലൈമാൻ സയീദ് മുഹമ്മദ് അൽ ഷെഹി, കേണൽ മുഹമ്മദ് മുബാറക് അൽ മൻസൂരി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചത്. സർവശക്തനായ ദൈവം കരുണയാൽ അനുഗ്രഹിക്കട്ടെയെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ആശ്വാസമേകട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ നാല് യു.എ.ഇ.സൈനികരാണ് വീരമൃത്യു വരിച്ചത്. വാറണ്ട് ഓഫീസർ ഖലീഫ അൽ ബലൂഷിയും വീരമൃത്യു വരിച്ചവരിലുൾപ്പെടും. ഉഭയകക്ഷി കരാറിന്റെ ഭാഗമായി സൊമാലിയൻ സായുധ സേനയിലെ സൈനികർക്ക് യു.എ.ഇ. ഉദ്യോഗസ്ഥർ പരിശീലനം നൽകിവന്നിരുന്നു. ഇതിനിടെയാണ് സംഭവം.

Comments are closed.