അബുദാബി : ഇന്ത്യൻ തൊഴിലാളികൾക്കായി ആശുപത്രി നിർമിക്കാൻ യു.എ.ഇ. സ്ഥലം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഇക്കാര്യം പ്രഖ്യാപിച്ചതായി മോദി പറഞ്ഞു. ബാപ്സ് ക്ഷേേത്രാദ്ഘാടനത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അബുദാബിയിലെ ക്ഷേത്രം യു.എ.ഇ. യുടെ അസ്തിത്വത്തിലെ പുതിയ അധ്യായമാണ്. കൂടുതൽ വിശ്വാസികൾ ക്ഷേത്രത്തിലെത്തുന്നതോടെ യു.എ.ഇ.യിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിക്കും. അയോധ്യാ ക്ഷേത്രത്തിന് പിന്നാലെ അബുദാബി ക്ഷേത്രവും ഉയർന്നത് ഇന്ത്യക്കാരിൽ ആവേശം നിറയ്ക്കുന്നതാണ്.- മോദി പറഞ്ഞു.
Comments are closed.