ഷാർജ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമങ്ങൾ

ഷാർജ : കെട്ടിടം, ഭൂമി എന്നിവ പാട്ടത്തിനെടുക്കൽ, വാടകത്തർക്ക കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്‌ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ നിയമങ്ങൾ അംഗീകരിച്ചത്.

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഷാർജയിലെ വിവിധ തൊഴിൽപ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. സർക്കാർ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. ഒൻപതാം ഷാർജ റിയൽ എസ്റ്റേറ്റ് പ്രദർശനത്തിന്റെ റിപ്പോർട്ടും കൗൺസിൽ അവലോകനം ചെയ്തു.

Comments are closed.