ദുബായ് : 2026നകം ദുബായിൽ എയർ ടാക്സി ആരംഭിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. ദുബായ് വിമാനത്താവളം, ദുബായ് ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. അതോടെ, ഈ സെക്ടറുകളിലെ യാത്രാസമയം മുക്കാൽമണിക്കൂറിൽ നിന്നു 10 മിനിറ്റായി കുറയും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ), ബ്രിട്ടിഷ് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചർ, യുഎസ് ജോബി ഏവിയേഷൻ എന്നിവയുടെ പ്രതിനിധികളാണ് കരാറിൽ ഒപ്പിട്ടത്.
Comments are closed.