ദുബായ് : സർക്കാരിന്റെ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുക, നശിപ്പിക്കുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാനടപടികൾ വിശദീകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. കുറ്റവാളികൾക്ക് അഞ്ചുലക്ഷം ദിർഹം പിഴയും ഏഴുവർഷംവരെ ജയിൽശിക്ഷയും ലഭിക്കും.
യു.എ.ഇ.യിൽ സർക്കാർ തീരുമാനങ്ങൾക്കെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് രണ്ടുലക്ഷം ദിർഹം പിഴയും രണ്ടുവർഷംവരെ തടവും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക വാർത്തകൾക്ക് വിപരീതമായി തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ചുമത്തും.
Comments are closed.