ഉപഭോക്തൃ സംതൃപ്തി: പുതിയ പദ്ധതികളുമായി ആർ.ടി.എ.

ദുബായ് : ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.)പുതിയ പദ്ധതികൾ നടപ്പാക്കുന്നു. 42 പുതിയ പദ്ധതികളാണ് നടപ്പാക്കുക. സേവനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുക, ഉപഭോക്താക്കളുടെ ആവശ്യകതകളും മുൻഗണനകളും മനസ്സിലാക്കുക, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സേവന നിലവാരം വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഉപഭോക്തൃ സേവനം വർധിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുന്ന മേഖലയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമാണ് ആർ.ടി.എ.

Comments are closed.