യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കുന്നംകുളത്ത് ഐ ഗ്രൂപ്പിന് ആധിപത്യം
ജനാധിപത്യ പ്രക്രിയയിലൂ ടെ തിരഞ്ഞെടുപ്പ് നടന്ന യൂത്ത് കോൺഗ്രസിൽ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റായി മഹേഷ് തിപ്പിലശേരി തിരഞ്ഞെടുക്കപ്പെട്ടു.
കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, കടങ്ങോട് മണ്ഡലത്തിലും, ഐ ഗ്രൂപ്പിന്റെ മണ്ഡലം പ്രസിഡന്റുമാരായി. എരുമപ്പെട്ടിയിൽ ഐ ഗ്രൂപ്പ് പിന്തുണച്ച എ ഗ്രൂപ്പ് സാരഥിയും വിജയിച്ചതോടെ കുന്നംകുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 2 തവണ ഏറ്റ പ്രഹരത്തിന് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് രമേശ് ചെന്നിത്തല വിഭാഗം നയിക്കുന്ന ഐ ഗ്രൂപ്പ് വ്യക്തമായ മേധാവിത്വം നേടിയത്.നിയോജക മണ്ഡലം പ്രസിഡന്റായ മഹേഷ് തിപ്പിലശേരി 350 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനിൽ അക്കര വിഭാഗത്തിന്റെ സ്ഥാനാർത്ഥി വിഘ്നശ്വരപ്രസാദിനെ പരാജയപ്പെടുത്തിയത്. കാട്ടകാമ്പാലിൽ എ എസ്.ഷെഹീർ, പോർക്കുളത്ത് കുഞ്ഞുമുഹമ്മദ്, കടവല്ലൂർ എം.എച്ച് ഹക്കീം, കടങ്ങോട് കെ.ആർ. അക്ഷയ്, എരുമപ്പെട്ടി സി.എസ്.അജേഷ്, വേലൂർ എം.ജി വിവേക്, ചൊവ്വന്നൂർ വി. എസ്.സുജിത്ത്, ആർത്താറ്റ് വി.എസ്. ലിൻസൻ, കുന്നംകുളം ജെറിൻ പി രാജു, എന്നിവരാണ് മണ്ഡലം പ്രസിഡന്റ് ആയി വിജയിച്ചവർ.
ജില്ലയിലേക്ക് മൽസരിച്ച കഴിഞ്ഞ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന എ. എം നിധീഷ് നിയോജക മണ്ഡലം ജന സെക്രട്ടറി പദത്തിലേക്ക് എത്തി.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട വിഘ്നശ്വര പ്രസാദ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി.
Comments are closed.