പെട്രോളിന് ആറു ഫിൽസുവരെ കൂടി

അബുദാബി : രാജ്യത്ത് ഫെബ്രുവരി മാസത്തെ ഇന്ധന വിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് യു.എ.ഇ. ഇന്ധനവിലസമിതി അറിയിച്ചു.

കഴിഞ്ഞമാസവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോളിന് ആറു ഫിൽസുവരെ കൂടുകയും ഡീസലിന് ഒരു ഫിൽസ് കുറയുകയും ചെയ്തിട്ടുണ്ട്. പുതിയനിരക്ക് വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലാകും.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമാണ് ഈ മാസം നൽകേണ്ടത്. ജനുവരിയിൽ ഇത് 2.82 ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് വ്യാഴാഴ്ച മുതൽ 2.76 ദിർഹം നൽകണം. ബുധനാഴ്ച വരെയിത് 2.71 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്റർ വില 2.64 ദിർഹത്തിൽനിന്ന് 2.69 ദിർഹമായും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞമാസത്തെ മൂന്ന് ദിർഹത്തിൽനിന്ന് ഒരു ഫിൽസ് കുറച്ച് ഡീസലിന്റെ വില 2.99 ദിർഹമായി ക്രമീകരിച്ചു.

ഓരോമാസത്തെയും ഇന്ധനവിലയ്ക്കനുസൃതമായി വിവിധ എമിറേറ്റുകളിലെ ടാക്സിനിരക്കുകളിലും അതത് ഗതാഗത അതോറിറ്റികൾ മാറ്റങ്ങൾ പ്രഖ്യാപിക്കാറുണ്ട്.

Comments are closed.