എ​ൽ.​ഇ.​ഡി സ്ഥാ​പി​ച്ച്​ വൈ​ദ്യു​തി ലാ​ഭി​ച്ച്​ ആ​ർ.​ടി.​

ദു​ബൈ: ഊ​ർ​ജ​സം​ര​ക്ഷ​ണ രം​ഗ​ത്ത്​ വീ​ണ്ടും മാ​തൃ​ക​യാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളാ​ണ്​ അ​തോ​റി​റ്റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലും മ​റ്റും 20,000 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഇ​തു​വ​ഴി 16 ദ​ശ​ല​ക്ഷം കി​ലോ​വാ​ട്ട്​ വൈ​ദ്യു​തി ലാ​ഭി​ക്കാ​ൻ സാ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഏ​ക​ദേ​ശം 76 ല​ക്ഷം ദി​ർ​ഹം മൂ​ല്യ​മു​ള്ള വൈ​ദ്യു​തി​യാ​ണ്​ ലാ​ഭി​ച്ച​തെ​ന്നും 7283 ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​നി​ത്​ കാ​ര​ണ​മാ​കു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​സ്ഥി​തി​സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച്​ സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ആ​ർ.​ടി.​എ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ലോ​ക​ത്ത് ജീ​വി​ക്കാ​ൻ ഏ​റ്റ​വും സു​ഖ​ക​ര​മാ​യ ന​ഗ​ര​മാ​ക്കി ദു​ബൈ​യെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്​ സം​ഭാ​വ​ന ചെ​യ്യു​ന്ന​തു​മാ​ണ്​ പ​ദ്ധ​തി. 2030ഓ​ടെ 30 ശ​ത​മാ​നം വൈ​ദ്യു​തി സം​ര​ക്ഷി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദു​ബൈ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ലെ സാ​ധാ​ര​ണ ലൈ​റ്റു​ക​ൾ മാ​റ്റി റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ൽ എ​ൽ.​ഇ.​ഡി​ക​ൾ സ്ഥാ​പി​ച്ച​താ​യി ആ​ർ.​ടി.​എ ട്രെ​യി​ൻ ഏ​ജ​ൻ​സി​യി​ലെ റെ​യി​ൽ മെ​യ്ന്‍റ​ന​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി പ​റ​ഞ്ഞു. ഏ​ക​ദേ​ശം 95 ശ​ത​മാ​നം ഊ​ർ​ജ​ത്തെ പ്ര​കാ​ശ​മാ​ക്കി മാ​റ്റു​ന്ന​താ​ണ്​ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ. അ​തി​നാ​ൽ അ​ഞ്ചു ശ​ത​മാ​നം ഊ​ർ​ജം മാ​ത്ര​മാ​ണ്​ താ​പ​മാ​യി പാ​ഴാ​കു​ന്ന​ത്. ഇ​തി​നാ​ലാ​ണ്​ ഈ ​സം​വി​ധാ​നം പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ ലൈ​റ്റി​ങ്​ രീ​തി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

2021ലാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ഊ​ർ​ജ​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം ആ​രം​ഭി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ൽ 7200 പ​ര​മ്പ​രാ​ഗ​ത ലൈ​റ്റി​ങ്​ യൂ​നി​റ്റു​ക​ൾ ഊ​ർ​ജ​സം​ര​ക്ഷ​ണ രീ​തി​യി​ലേ​ക്കു​ മാ​റ്റി. ഇ​ത്​ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 4,981,000 വാ​ട്ട് ഊ​ർ​ജം ലാ​ഭി​ക്കാ​ൻ ആ​ർ.​ടി.​എ​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

12,768 ഊ​ർ​ജ​സം​ര​ക്ഷ​ണ ലൈ​റ്റി​ങ്​ യൂ​നി​റ്റു​ക​ൾ മാ​റ്റി​യ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 4,981,964 കി​ലോ​വാ​ട്ട് ലാ​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ച്ച​താ​യും അ​ഞ്ചു ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ത്​ പൂ​ർ​ത്തീ​ക​രി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ ദു​ബൈ മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങ​ളി​ലും 12,717 വൈ​ദ്യു​തി കു​റ​ഞ്ഞ ലൈ​റ്റി​ങ്​യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കും. പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 7,296,576 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ലാ​ഭി​ക്കാ​നാ​കും.

Comments are closed.