ദോഹ: ഖത്തറിൽനിന്നും സഹായവുമായി രണ്ടു സായുധസേന വിമാനങ്ങൾ കൂടി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. മരുന്ന്, ഭക്ഷ്യ വസ്തുക്കൾ എന്നിവയുമായി 41 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് തിങ്കളാഴ്ച എത്തിച്ചത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ദുരിതാശ്വാസ സഹായങ്ങളുടെ തുടർച്ചയായി ഖത്തറിൽനിന്ന് പുറപ്പെട്ട വിമാനങ്ങളുടെ എണ്ണം 72ആയി. 2144 ടൺ വസ്തുക്കളാണ് എത്തിച്ചത്.
Comments are closed.