ലോക കാപ്പിമേള ഇന്നുമുതൽ ദുബായിൽ

ദുബായ് : വേൾഡ് ഓഫ് കോഫി പ്രദർശനം ഞായറാഴ്ചമുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ചൊവ്വാഴ്ചവരെയാണ് മേള. 51 രാജ്യങ്ങളിലെ 1650 പ്രദർശകർ പങ്കെടുക്കും. ആറ് ദേശീയ പവിലിയനുകൾ മേളയിലുണ്ടാകും. ലോക കാപ്പിമേളയുടെ മൂന്നാം പതിപ്പാണിത്.

കാപ്പിവ്യവസായവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ സന്ദർശകർക്ക് അവസരമുണ്ട്.

ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളും ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കും.

ബ്രസീൽ, കൊളംബിയ, ഫ്രാൻസ്, എത്യോപ്യ, ഗ്രീസ്, തുർക്കി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, സ്വീഡൻ, സ്പെയിൻ, റൊമാനിയ, സിങ്കപ്പൂർ, ഖത്തർ, പനാമ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ 60 ശതമാനത്തിലേറെ കമ്പനികളും ബ്രാൻഡുകളും തുടർച്ചയായി മൂന്നാംതവണയും മേ

Comments are closed.