2050-ഓടെ റോഡുകളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങൾ

ദുബായ് : യു.എ.ഇ. പൂർണമായും പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഊർജ, ഇൻഫ്രാസ്ട്രക്‌ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.

കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2050-ഓടെ യു.എ.ഇ. റോഡുകളിൽ 50 ശതമാനവും ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങളായിരിക്കും. കഴിഞ്ഞജൂൺവരെ രാജ്യത്ത് 81,000-ത്തിലേറെ ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Comments are closed.